ഗൂഗിള്‍ ഡ്രൈവിലേക്ക് വാട്‌സ്ആപ്പ് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ സംഭവിക്കുന്നത്

വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റ് ആകുന്നതാണ്. വാട്ട്‌സാപ്പ് ചാറ്റുകള്‍ക്കൊപ്പം വീഡിയോ കണ്ടന്റുകള്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാത്തവരുടെ ഫോണിലെ വാട്‌സ്ആപ്പ് വിവരങ്ങളാണ്…

വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റ് ആകുന്നതാണ്. വാട്ട്‌സാപ്പ് ചാറ്റുകള്‍ക്കൊപ്പം വീഡിയോ കണ്ടന്റുകള്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാത്തവരുടെ ഫോണിലെ വാട്‌സ്ആപ്പ് വിവരങ്ങളാണ് ഡിലീറ്റ് ആകുന്നത്. ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു സ്മാര്‍ട്ട്‌ഫോണില്‍ തന്നെ കുറച്ചു കാലം വാട്‌സ്ആപ്പ് ഉപയോഗിക്കുകയും ഒരു വര്‍ഷമായി അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഫോണില്‍ ബാക്കപ്പ് ചെയ്യാത്ത ഫയലുകള്‍ എല്ലാം തന്നെ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും.

കൂടാതെ ഗൂഗിള്‍ ഡ്രൈവില്‍ സൈന്‍ ഇന്‍ ചെയ്യാതെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാതിരുന്നാലും വിവരങ്ങള്‍ നഷ്ടമാകുന്നതാണ്. വാട്ട്‌സാപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ 2018 നവംബര്‍ ഒന്നിനകം ബാക്ക് അപ്പ് ചെയ്തിരിക്കണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story