
ആവശ്യപ്പെട്ടത്ര സ്ത്രീധനം ലഭിച്ചില്ല: നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ബലാല്‍സംഗം ചെയ്തു
April 25, 2018ഗുവാഹാട്ടി: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. അസമിലെ കരിംഗഞ്ചിലില്‍ ഏപ്രില്‍ ഏപ്രില്‍ 17 നാണ് സംഭവം ഉണ്ടായത്. പറഞ്ഞ അത്ര സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കഴിയാതെ വന്നതിനാലാണ് ഈ ക്രൂരത.
വിവാഹം കഴിഞ്ഞ് നാലാംദിവസമാണ് പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍നിന്നും അയാളുടെ രണ്ടുസുഹൃത്തുക്കളില്‍നിന്നും ഈ ദുരനുഭവമുണ്ടായത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിവരമറിഞ്ഞത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടുകാര്‍ അവളെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.
ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. സുഹൃത്തുക്കള്‍ ഒളിവിലാണ്. അവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.