അഡാര്‍ ലൗ: പ്രിയാ വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കി.

തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്താണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും തന്റെ മൗലികാവകാശം ലംഘിക്കുന്നതാണ് പരാതിയെന്നും, കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ ആവശ്യപ്പെട്ടിരുന്നു.

പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തിയെന്നും ഇത്
നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിക്കുമേല്‍ തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story