ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കണം; ബജാജ് ബൈക്കുകളുടെ വില ഉയരും

ഇനി മുതല്‍ നിരത്തിലെത്തുന്ന ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ബജാജ് ബൈക്കുകളുടെ വില ഉയരും. വിവിധ മോഡലുകളുടെ ഓണ്‍റോഡ് വില 3000 രൂപ മുതല്‍ 8000 രൂപ വരെയാണ് ഉയര്‍ത്തുന്നത്.

ബജാജിന്റെ പ്ലാറ്റിന, ഡിസ്‌കവര്‍, പള്‍സര്‍ 150, പള്‍സര്‍ എന്‍എസ് 160, വി റേഞ്ച് എന്നീ ബൈക്കുകള്‍ക്ക് ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്ലാറ്റിനയുടെ ഇന്‍ഷുറന്‍സ് 4800 രൂപയും പള്‍സര്‍ എന്‍എസിന് 8000 രൂപയും ഇന്‍ഷുറന്‍സ് തുക വരുമെന്നാണ് കണക്കാക്കുന്നത്.

വില ഉയര്‍ത്തുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കാന്‍ കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും നാലുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ജൂലൈ 20 സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില കൂടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story