ഏഷ്യന്‍ ഗെയിംസ്: റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രത്തില്‍ ഇടം നേടി ഇന്ത്യ

ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം. ഇന്ത്യ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രം എഴുതിയ ഏഷ്യന്‍ ഗെയിംസ് കൂടിയായിരുന്നു ഇത്. ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരും പങ്കെടുത്ത…

ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം. ഇന്ത്യ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രം എഴുതിയ ഏഷ്യന്‍ ഗെയിംസ് കൂടിയായിരുന്നു ഇത്.

ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരും പങ്കെടുത്ത മാര്‍ച്ച് പാസ്റ്റോടെയാണ് ഗെയിംസിന് സമാപനം കുറിച്ചത്.
വനിത ഹോക്കി ടീം നായിക റാണി രാംപാല്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ പതാകയേന്തി. ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഫഹത് അല്‍അഹമ്മദ് അല്‍സബാഹ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. 2022ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഇന്തൊനീഷ്യയില്‍നിന്ന് ഏഷ്യന്‍ ഗെയിംസ് പതാക ഏറ്റുവാങ്ങി. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഏഷ്യന്‍ ഗെയിംസ് കൂടിയായിരുന്നു ഇത്.

ജക്കാര്‍ത്തയില്‍ ആകെ 69 മെഡലുകളാണ് ഇന്ത്യ നേടിയത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും ഉള്‍പ്പെടെ 289 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്തും 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി മെഡലുകളുമായി ജപ്പാന്‍ രണ്ടാമതും 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇന്തൊനീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പേയ് എന്നീ രാജ്യങ്ങളാണ് നാലുമുതല്‍ ഏഴുവരെയുള്ള മെഡല്‍ പട്ടികയിലുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story