പാടശേഖരങ്ങളിലെ പമ്പിംഗ് തുടങ്ങിയില്ല; ധനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജി.സുധാകരന്‍
ആലപ്പുഴ: പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെ തുടര്‍ന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് പമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന്…
ആലപ്പുഴ: പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെ തുടര്‍ന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് പമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന്…
ആലപ്പുഴ: പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെ തുടര്‍ന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് പമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ലോട്ടറി പുറത്തിറക്കുന്ന ചടങ്ങില്‍ തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം.
കൈനകരിയിലും കുട്ടനാട്ടിലും കുറച്ച്കൂടി ജാഗ്രതയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. പാടശേഖരങ്ങളിലെ പമ്പിംഗ് തുടങ്ങാത്തതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല. അസാദ്ധ്യമായത് സാദ്ധ്യമാക്കിയ ഒരു ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടോയെന്നതാണ് ചോദ്യം. ഇതിനൊക്കെ പണം നല്‍കുന്ന അധികാരികള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ നന്നായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറിയതിനെ തുടര്‍ന്ന് പമ്പുകള്‍ കൂട്ടത്തോടെ കേടായിട്ടുണ്ട്. അവ നന്നാക്കിയെടുക്കാന്‍ ഒരാഴ്ച കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.