മഹീന്ദ്ര എംപിവി മരാസോ നിരത്തുകളില്‍

മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി മരാസോ പുറത്തിറക്കി. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. എം 2, എം4, എം 8 എന്നീ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളിയായിരിക്കും മരാസോ എന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാന മോഡലായ എം 2 വിന് 9.99 ലക്ഷം, എം 4ന് 10.95 ലക്ഷം, എം 6ന് 12.4 ലക്ഷം, എം 8ന് 13.9 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

നാസിക്കിലെ നിര്‍മ്മാണ ശാലയില്‍ നിന്നാണ് പുതിയ മറാസോ എംപിവികളെ മഹീന്ദ്ര പുറത്തിറക്കുന്നത്. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. സറൗണ്ട് കൂളിംഗ് ടെക്‌നോളജിയോടുള്ള എസി വെന്റുകളാണ് മറാസോയുടെ പ്രധാന വിശേഷം. മേല്‍ക്കൂരയിലായിരിക്കും എസി വെന്റുകള്‍. പുറമെ നിന്നുള്ള ശബ്ദം അകത്തു കടക്കില്ലെന്നാണ് കമ്പനിയുടെ വാദം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പിയാനൊ ബ്ലാക് നിറത്തിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. എഞ്ചിന് 125 bhp കരുത്തും, 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story