മണിയുമായുളള സൗഹൃദത്തിന്റെ പേരില്‍ ഇന്നും തീ തിന്നുകൊണ്ടിരിക്കുന്നു; ജാഫര്‍ ഇടുക്കി
മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂവെന്ന് ജാഫര്‍ ഇടുക്കി.
മണിയുടെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മൂലം തന്റെ സ്വസ്തത നശിച്ചെന്നും ഒടുവില്‍ സിനിമയില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ ജാഫര്‍ പറയുന്നു.
ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസ്സനുവദിച്ചില്ല. മേക്കപ്പ് ഇട്ടതിന് ശേഷമാണ് തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ജാഫര്‍ പറഞ്ഞു.