മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായ വിദേശ പര്യടനം സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല കൈമാറാത്താതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചുമതല കൈമാറാത്തതിനാല്‍ തന്നെ പ്രളയത്തെ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല കൈമാറാത്താതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചുമതല കൈമാറാത്തതിനാല്‍ തന്നെ പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

മുന്‍പും പല മുഖ്യമന്ത്രിമാരും വിദേശത്ത് ചികിത്സയ്ക്കും മറ്റുമായി പോയിട്ടുണ്ട്. അപ്പോഴല്ലൊം ചുമതല ഏതെങ്കിലും മന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി ഇല്ലാതായതോടെ സര്‍ക്കാരില്‍ ഏകോപനമില്ലാത്ത അവസ്ഥയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള ചുമതല മാത്രമാണ് ജയരാജനുള്ളത്. മന്ത്രിസഭാ യോഗം ഇല്ലാത്തതിനാല്‍ അതിന് പ്രസക്തിയില്ല. മന്ത്രിമാര്‍ തമ്മില്‍ ഭിന്നതയുണ്ടായിരിക്കുന്നു. കുട്ടനാട്ടിലെ പന്‍്പിംഗുമായി ബന്ധപ്പെട്ട് തന്റെ സാന്നിദ്ധ്യത്തിലാണ് ധനമന്ത്രി തോമസ് ഐസക്കും മന്ത്രി ജി.സുധാകരനും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story