ദിലീപിന്റെയും ജീവിതത്തിലേക്ക് പുതിയൊരഥിതി കൂടി: കാവ്യ മാധവന്‍ അമ്മയാകുന്നു, സന്തോഷം പങ്കിടാന്‍ മീനാക്ഷിയില്ല

ദുഖങ്ങളെല്ലാം മറന്ന് ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ നാളുകള്‍. കാവ്യാ മാധവന്‍ അമ്മയാകുന്നു. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ…

ദുഖങ്ങളെല്ലാം മറന്ന് ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ നാളുകള്‍. കാവ്യാ മാധവന്‍ അമ്മയാകുന്നു. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി. കാവ്യയുടെ അച്ഛന്‍ മാധവനാണ് മകള്‍ അമ്മയാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.

ദിലീപ്കാവ്യ മാധവന്‍ താര ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് മലയാളസിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്തത്. കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളെന്നും കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഡോക്ടര്‍ ആകാനുള്ള തയാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളേജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി ദിലീപ് എപ്പോഴും കൂടെയുണ്ട്.

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

ഇക്കഴിഞ്ഞ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വളരെ ചെറുപ്പകാലങ്ങളില്‍തന്നെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന കാവ്യ ദിലീപിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മുന്‍ഭാര്യ മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം 2016ലാണ് ദിലീപ് കാവ്യാമാധവനെ വിവാഹം ചെയ്തത്. വിവാഹശേഷം കാവ്യ അഭിനയരംഗത്ത്‌നിന്ന് വിട്ടുനില്‍ക്കുകയാണ്. 2016 ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയുമാണ് കാവ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ദിലീപിനൊപ്പമായിരുന്നു കാവ്യ അവസാനമായി സ്‌ക്രീനിലെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story