ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയെ സ്വര്‍ണമണിയിച്ച് പതിനാറുകാരന്‍
സിയോള്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരന് സ്വര്‍ണം. പുരുഷന്‍(ജൂനിയര്‍)മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഹൃദയ് ഹസാരികയാണ് സ്വര്‍ണം…

സിയോള്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരന് സ്വര്‍ണം. പുരുഷന്‍(ജൂനിയര്‍)മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഹൃദയ് ഹസാരികയാണ് സ്വര്‍ണം നേടിയത്.
0.1 പോയിന്റുകളുടെ വ്യത്യാസത്തിലാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് ഹൃദയിന് നഷ്ടമായത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ജൂനിയര്‍ വനിതകളുടെ ഗ്രൂപ്പ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടി. എലവേനില്‍ വലരിവന്‍, ശ്രേയ അഗര്‍വാള്‍, മാനിനി കൗശിക് എന്നിവരാണ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത്. ഇവര്‍ നേടിയ 1880.7 പോയിന്റുകള്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലെ ലോകറെക്കോര്‍ഡാണ്.