
സര്‍ക്കാറിന്റെ നയം നടപ്പാക്കാനാണ് അഡീഷ്ണല്‍ സെക്രട്ടറിയെന്ന് കാനം രാജേന്ദ്രന്‍
September 8, 2018കോഴിക്കോട്: സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാനാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കുട്ടാനാട്ടില്‍ തെറ്റായ കര്‍ഷകരീതിയാണ് നടപ്പിലാക്കുന്നതെന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും കാനം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പി.എച്ച്.കുര്യന്‍ കൃഷിക്കാരന്റെ മകനാണ്. അദ്ദേഹം കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കൊണ്ടുകൊടുത്തിട്ട് പണം വാങ്ങിയ ആളാണ്. അങ്ങനെയുള്ള അദ്ദേഹം കൃഷിയെ കുറിച്ച് മോശമായി പറയുമെന്ന് തോന്നുന്നില്ല. സര്‍ക്കാരിന്റെ തീരുമാനം എന്താണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് കുര്യനെ അവിടെ ഇരുത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷി തിരിച്ചു കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.