Begin typing your search above and press return to search.
നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു
കൊച്ചി: എസ്.യു.വി. പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു. ശക്തവും ആകര്‍ഷകവുമായ രൂപകല്‍പ്പന, പുതുമയേറിയ എക്സ്റ്റീരിയറുകള്‍ തുടങ്ങി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെല്ലാം അടങ്ങിയതാണീ പുതിയ മോഡല്‍. നഗര പാതകളും പുതിയ പാതകളുമെല്ലാം ഒരു പോലെ കീഴടക്കാന്‍ പര്യാപ്തമായ ശക്തിയുമായാണിതെത്തുന്നത്. പുതിയ വി-മോഷന്‍ ഗ്രില്‍, നിസാന്റെ പുതിയ ആഗോള രൂപകല്‍പ്പന എന്നിവയെല്ലാം കിക്ക്സിന്റെ സാന്നിദ്ധ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഈ സവിശേഷതകളോടെ ഇന്ത്യയിലെ എസ്.യു.വി. വിപണിയില്‍ മുന്നേറാനൊരുങ്ങിയാണ് നിസാന്‍ കിക്ക്സ് അവതിപ്പിക്കുന്നത്. സാഹസിക പ്രിയരേയും ജീവിതത്തില്‍ ശക്തമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവരേയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Next Story