രൂപയുടെ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഈ മാസത്തെ…

ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ആറിന് ഡോളറിന്റെ വില 72.11 എത്തിയതായിരുന്നു ഇതുവരെയുള്ള രൂപയുടെ വലിയ ഇടിവ്.

അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.20 രൂപയുടേയും ഡീസലിന് 2.65 രൂപയുടേയും വര്‍ധന രേഖപ്പെടുത്തി. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്‌സ് 509 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് രണ്ടുദിവസത്തിനുള്ളില്‍ ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story