ഇന്ത്യ-വെസ്റ്റ്ന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ 1000, 2000, 3000,…
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ 1000, 2000, 3000,…
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ 1000, 2000, 3000, 6000 എന്നിങ്ങനെയാണ്.
സ്‌പോര്‍ട്ട്‌സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റിനാണ് 1000 രൂപ. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മത്സര വരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ വ്യക്തമാക്കി.
മത്സരത്തിന്റെ ജനറല്‍ കണ്‍വീനറായി ബിസിസിഐ അംഗം ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു. കെസിഎ പ്രസിഡണ്ട് സജന്‍ കെ വര്‍ഗീസ് സ്റ്റിയറിങ്ങ് കമ്മിറ്റി ചെയര്‍മാനും വെന്യൂ ഡയറക്ടര്‍ കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായരുമാണ്.
ജനുവരി 23, 25, 27,29, 31 തിയതികളിലായി നടക്കുന്ന ഇംഗ്ലണ്ട് എയും ഇന്ത്യ എയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കും തിരുവനന്തപുരം വേദിയാകും.