വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം

മെഡിക്കല്‍ വിദ്യാഭ്യാസ/ആരോഗ്യ സേവന വകുപ്പുകളുടെ കീഴിലുള്ള, വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. കോഴ്‌സുകള്‍ * ഫാര്‍മസി (ഡി.ഫാം) * മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി…

മെഡിക്കല്‍ വിദ്യാഭ്യാസ/ആരോഗ്യ സേവന വകുപ്പുകളുടെ കീഴിലുള്ള, വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം.

കോഴ്‌സുകള്‍

* ഫാര്‍മസി (ഡി.ഫാം)
* മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി
* റേഡിയോളജിക്കല്‍ ടെക്‌നോളജി
* ഓഫ്താല്‍മിക് അസിസ്റ്റന്‍സ്
* ഡെന്റല്‍ മെക്കാനിക്‌സ്
* ഡെന്റല്‍ ഹൈജിനിസ്റ്റ്
* ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യാ ടെക്‌നോളജി
* കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി
* ന്യൂറോ ടെക്‌നോളജി
* ഡയാലിസിസ് ടെക്‌നോളജി
* എന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി
* ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ്
* റെസ്പിറേറ്ററി ടെക്‌നോളജി ( കോഴ്‌സുകളെല്ലാം ഡി.എം.ഇ.യുടെ കീഴില്‍)
* ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡി.എച്ച്.എസിന്റെ കീഴില്‍) ഡിപ്ലോമ കോഴ്‌സുകള്‍

ഇവയില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി മൂന്നുവര്‍ഷ കോഴ്‌സും മറ്റുള്ളവ പൊതുവേ രണ്ടുവര്‍ഷ കോഴ്‌സുകളുമാണ്. ചില കോഴ്‌സുകള്‍ രണ്ടുവര്‍ഷവും മൂന്നുമാസവും മറ്റു ചിലത് രണ്ടുവര്‍ഷവും ആറുമാസംവരെയും നീളും.

യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് വിജയം). ഡി.ഫാം പ്രവേശനത്തിന് ബയോളജിക്കുപകരം മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. സയന്‍സിതര വിഷയങ്ങള്‍ എടുത്തവരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക്, സയന്‍സ് അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കും. ഫാര്‍മസി ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് വേണം.

വി.എച്ച്.എസ്.ഇ.യുടെ ഭാഗമായി ചില വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് ചില കോഴ്‌സുകളില്‍ സംവരണമുണ്ട്. സര്‍വീസ് അപേക്ഷകര്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരണത്തിന് ശേഷം അഞ്ചുവര്‍ഷത്തെയെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്ന സ്വകാര്യ സ്വാശ്രയകോളേജിലെ സര്‍ക്കാര്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നത്.

അവസാന തീയതി: താത്പര്യം ഏതെങ്കിലുമൊരു കോഴ്‌സിലേക്കായാലും ഒന്നില്‍ക്കൂടുതല്‍ കോഴ്‌സുകളിലേക്കായാലും ഒരൊറ്റ അപേക്ഷയേ നല്‍കാവൂ. അപേക്ഷാ ഫീസ്, അപേക്ഷ നല്‍കുമ്പോള്‍ രൂപപ്പെടുത്താവുന്ന ചലാന്‍ ഉപയോഗിച്ച്, ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലുമൊരു ശാഖയില്‍, സെപ്റ്റംബര്‍ 28 വരെ അടയ്ക്കാം. ഓണ്‍ലൈനായും ഫീസടയ്ക്കാം.

ഫീസടച്ച ശേഷം സെപ്റ്റംബര്‍ 29നകം, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന്, അപേക്ഷാ പ്രിന്റൗട്ട് എടുക്കണം. അതും അതോടൊപ്പം അയക്കേണ്ട രേഖകളും ഒക്ടോബര്‍ മൂന്ന് വൈകീട്ട് 5 മണിക്കുള്ളില്‍ 'The Director, LBS Cetnre for Science & Technology, Etxra Police Road, Nandavanam, Palayam, Thiruvananthapuram 695033' എന്ന വിലാസത്തില്‍ ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്:http://www.lbscetnre.in, http://lbscetnre.kerala.gov.in

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story