ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഫാങ്ജീ ജാവോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 1821, 1921.…

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഫാങ്ജീ ജാവോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 1821, 1921.

രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച്.എസ് പ്രണോയി , ലോക പത്താം നമ്പര്‍ താരം ആന്റണി ജിന്‍ടിങിനെ നേരിടും. ഏഴാം സീഡ് കെ ശ്രീകാന്തിന്റെ എതിരാളി വോങ് വിങ് വിന്‍സന്റാണ്.

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ മനു അത്രി സുമീത് റെഡ്ഡി സഖ്യം തോല്‍പ്പിച്ചു. മലേഷ്യയുടെ ഗോഹ് വി ഷെം താന്‍ വീ കിയോങ് സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ട്‌കെട്ട് തകര്‍ത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story