ടീം നായകന്‍ മാറിയപ്പോള്‍ കളിയും മാറി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം
ന്യൂഡല്‍ഹി: ഗൗതം ഗംഭീറില്‍നിന്നു നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 55 റണ്‍സിനു…
ന്യൂഡല്‍ഹി: ഗൗതം ഗംഭീറില്‍നിന്നു നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 55 റണ്‍സിനു…
ന്യൂഡല്‍ഹി: ഗൗതം ഗംഭീറില്‍നിന്നു നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 55 റണ്‍സിനു പരാജയപ്പെടുത്തി.
ഡല്‍ഹി ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്കു ഒമ്പതു വിക്കറ്റിനു 164 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. കൂറ്റന്‍ സ്‌കോറിനു പിന്നാലെ പാഞ്ഞ കൊല്‍ക്കത്തയ്ക്കു തുടക്കം മുതല്‍ വിക്കറ്റ് നഷ്ടമായി. ക്രിസ് ലിന്നും (5) ഉത്തപ്പയും (1) നിതീഷ് റാണയും (8) തുടക്കത്തില്‍ തന്നെ പുറത്തായതോടെ കൊല്‍ക്കത്തയുടെ വിധി വ്യക്തമായിരുന്നു. എന്നാല്‍ ശുഭാമാന്‍ ഗില്ലും (37) ആന്ദ്രെ റസലും (44) കൂറ്റന്‍ അടികളുമായി കൊല്‍ക്കത്തയ്ക്കു പ്രതീക്ഷ നല്‍കിയെങ്കിലും റണ്‍ ഔട്ട് വില്ലനായി. ശുഭമാനെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് തന്നെ റണ്‍ ഔട്ടാക്കി. ഇതോടെ കൊല്‍ക്കത്ത കൂടുതല്‍ ചെറുത്തുനില്‍പ്പുകളില്ലാതെ പരാജയം സമ്മതിച്ചു.
നേരത്തെ ശ്രേയസ് അയ്യരുടെയും (40 പന്തില്‍ പുറത്താകാതെ 93) കൗമാരതാരം പൃഥ്വി ഷായുടെയും ബാറ്റിംഗ് മികവിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നാലു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി.
ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഡല്‍ഹിക്കായി കോളിന്‍ മണ്‍റോ(33)യും പൃഥ്വി ഷായും ചേര്‍ന്ന് 59 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ നേടി. ഇതിനുശേഷമായിരുന്നു പൃഥ്വിശ്രേയസ് കൂട്ടുകെട്ട്. സ്‌കോര്‍ 127ല്‍ 44 പന്തില്‍ 62 റണ്‍സ് നേടി പൃഥ്വി പുറത്തായി. ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും പൃഥ്വി പറത്തി.
റിഷഭ് പന്ത്(0) വന്നപോലെ തിരികെ പോയെങ്കിയും ശ്രേയസ് അയ്യര്‍ക്കൊപ്പം ഗ്ലെന്‍ മാക്‌സ്വെല്‍ ഒത്തുചേര്‍ന്നതോടെ ഡല്‍ഹി സ്‌കോര്‍ കുതിച്ചു. അവസാന ഓ വറില്‍ 29 റണ്‍സാണ് ശ്രേയസ് അയ്യര്‍ അടിച്ചുകൂട്ടിയത്. 40 പന്ത് നീണ്ട ഇന്നിംഗ്‌സില്‍ 10 സിക്‌സറും മൂന്നു ബൗണ്ടറികളും നായകന്‍ പായിച്ചു. മാക്‌സ്വെല്‍ 27 റണ്‍സ് നേടി പുറത്തായി.
കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗള, ശിവം മാവി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്ഥാനമൊഴിഞ്ഞ നായകന്‍ ഗംതം ഗംഭീറിനെ കൂടാതെയാണ് ഡല്‍ഹി കളിക്കാനിറങ്ങിയത്.