
ഇന്ധന ടാങ്കര്‍ ട്രെയിനിനു തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
September 14, 2018aകോട്ടയം: മുട്ടമ്ബലത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിനു തീപിടിച്ചു. വിവരം അറിഞ്ഞ് ട്രെയിന്‍ നിര്‍ത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. കോട്ടയം മുട്ടമ്ബലത്ത് ഉച്ചയോടെ ആയിരുന്നു സംഭവം.
പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടുപോകുകയായിരുന്ന ട്രെയിനില്‍ ആണ് തീപിടിത്തമുണ്ടായത്. ടാങ്കറില്‍നിന്നും തുളുമ്ബിയ ഇന്ധനത്തില്‍നിന്നാണ് തീപിടിച്ചത്. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് സൂചന.
കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. എല്ലാ ടാങ്കറുകളില്‍നിന്നും ഇന്ധനം തുളുമ്ബുന്നുണ്ടായിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനു മുമ്ബ് ട്രെയിന്‍ യാത്ര തുടര്‍ന്നതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.