സുബൈദ വധക്കേസ്: മുഖ്യപ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. പട്‌ള കുതിരപ്പാടിയിലെ പി അബ്ദുള്‍…

കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. പട്‌ള കുതിരപ്പാടിയിലെ പി അബ്ദുള്‍ അസീസ് എന്ന ബാബ അസീസ് (23) ആണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കര്‍ണാടക സുള്ള്യയില്‍ വെച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു. അവിടെ വെച്ച് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനോട് ചേര്‍ന്ന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് മതില്‍ ചാടി പോലീസിനെ തന്ത്രപൂര്‍വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.

എ ആര്‍ ക്യാമ്ബിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story