പേരിടൂ സമ്മാനം നേടു
ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈലൊ കാമറയോ കൊണ്ട് ഒന്ന് അല്‍ഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ 14 ന് ഒരുലക്ഷം റിയാല്‍ നിങ്ങളുടെ കൈയിലിരിക്കും. ആകെ േെചയ്യണ്ടത്…
ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈലൊ കാമറയോ കൊണ്ട് ഒന്ന് അല്‍ഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ 14 ന് ഒരുലക്ഷം റിയാല്‍ നിങ്ങളുടെ കൈയിലിരിക്കും. ആകെ േെചയ്യണ്ടത്…
ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈലൊ കാമറയോ കൊണ്ട് ഒന്ന് അല്‍ഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ 14 ന് ഒരുലക്ഷം റിയാല്‍ നിങ്ങളുടെ കൈയിലിരിക്കും. ആകെ േെചയ്യണ്ടത് ഇത്ര മാത്രം. മരുഭൂമിക്ക് നടുവിലെ ആയിരക്കണക്കിന് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ അല്‍ഉലയെ ചുറ്റിക്കാണുക. അവിടെ നിങ്ങള്‍ കാണുന്ന പാറക്കെട്ടുകളില്‍ കൗതുകമോ താല്‍പര്യമോ തോന്നുന്നവയുടെ ചിത്രമെടുക്കുക. ആ പാറക്കെട്ടിന് ഒരു ഉചിതമായ പേര് നല്‍കുക. ചിത്രവും പേരിടാനുളള കാരണവും സഹിതം അല്‍ഉല റോയല്‍ കമീഷന്‍ ആരംഭിച്ച പ്രത്യേക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിക്കുക. കഴിഞ്ഞു. പിന്നെ കാത്തിരിക്കുക, ഡിസംബര്‍ 14 ലെ ഫല പ്രഖ്യാപനത്തിന്. അടുത്തിടെ രൂപീകൃതമായ അല്‍ ഉല റോയല്‍ കമീഷെന്റ നൂതനമായ പദ്ധതികളിലൊന്നാണ് 'നെയിം എ റോക്ക്' മത്സരം. അല്‍ഉലയുടെയും മദായിന്‍ സ്വാലിഹിന്റെയും ടൂറിസം പ്രധാന്യം വര്‍ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് റോയല്‍ കമീഷന്‍. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സുമായി സഹകരിച്ച് ലോകത്തെ ഏറ്റവും വലിയ 'തുറന്ന കാഴ്ചബംഗ്ലാവാ'ക്കി മദായിന്‍ സ്വാലിഹിനെ മാറ്റാനുള്ള നീക്കം ആരംഭിച്ചത്. പിന്നാലെയാണ് കൗതുകകരമായ ആകൃതികളിലുള്ള ആയിക്കണക്കിന് പാറക്കൂട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന അല്‍ഉലയെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടികളും.
മത്സരത്തിനായി എന്‍ട്രികള്‍ അയക്കേണ്ട സമയം തുടങ്ങി കഴിഞ്ഞു. ഏതുതരത്തിലുള്ള ചിത്രവും അയക്കാം. പാറയും പരിസരവും വ്യക്തമാകണം എന്നുമാത്രം. ഒരാള്‍ക്ക് ഒന്നിലേറെ ചിത്രങ്ങള്‍ അയക്കാം. വീഡിയോ അനുവദിക്കില്ല. ചിത്രത്തിനൊപ്പം നിര്‍ദേശിക്കുന്ന പേരും അതിനുള്ള കാരണവും വ്യക്തമായി രേഖപ്പെടുത്തണം. ഇംഗ്ലീഷിലോ അറബിയിലോ എഴുതാവുന്നതാണ്. നവംബര്‍ 10 വരെ എന്‍ട്രികള്‍ അയക്കാം. നവംബര്‍ 18 മുതല്‍ 24 വരെ നോമിനേഷന്‍ കാലമാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 എന്‍ട്രികള്‍ 25 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഓണ്‍ലൈന്‍ വോട്ടിങിന് വെക്കും. വിജയിയെ തെരഞ്ഞെടുക്കുന്നതില്‍ 50 ശതമാനം മാര്‍ക്കാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ളത്. ബാക്കി ജഡ്ജിങ് കമ്മിറ്റിയുടെ മൂല്യനിര്‍ണയം വഴിയും. ഡിസംബര്‍ 14 ന് വിജയിയെ പ്രഖ്യാപിക്കും. ഒരുലക്ഷം റിയാലാണ് ഒന്നാം സ്ഥാനക്കാരന്. രണ്ടാം സ്ഥാനത്തിന് 75,000 റിയാല്‍. മൂന്നാമതെത്തുന്നയാള്‍ക്ക് 50,000 ഉം. http://alularocks.rcu.gov.sa/ ഇതാണ് വെബ്‌സൈറ്റ് വിലാസം.