പുതിയ മാരുതി ഇഗ്‌നിസ് വിപണിയില്‍
പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി വിലവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇഗ്‌നിസിന്റെ വരവ്. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.
സാധാരണ ഹാലോജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് ഹാച്ച്ബാക്കില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡോര്‍ ക്ലാഡിംഗ്, മേല്‍ക്കൂരയിലുള്ള സ്‌പോയിലര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ ഇഗ്‌നിസിന്റെ വിശേഷങ്ങളാണ്.
നിലവിലുള്ള ഇഗ്‌നിസിന് സമാനമായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസിലും തുടിക്കുന്നത്. എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.നേരത്തെ ഇഗ്‌നിസിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ വന്നിരുന്നെങ്കിലും മോശം വില്‍പന മോഡലിനെ നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചു.