കൊല്ലത്ത് ദേശീയപാതയില്‍ മിനി ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രിക്കര്‍ മരിച്ചു

September 16, 2018 0 By Editor

കൊല്ലം: കൊല്ലത്ത് ദേശീയപാതയില്‍ ബൈക്കപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രന്‍ (27), ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിയ്ക്കു സമീപത്തുവെച്ച് ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ നിന്നും വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.