കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാം
ദുബായ്: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോര്‍ത്താണ് പുതിയ പദ്ധതി നടപ്പിലാക്കുക. പൊലീസ് സ്റ്റേഷന്‍…
ദുബായ്: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോര്‍ത്താണ് പുതിയ പദ്ധതി നടപ്പിലാക്കുക. പൊലീസ് സ്റ്റേഷന്‍…
ദുബായ്: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോര്‍ത്താണ് പുതിയ പദ്ധതി നടപ്പിലാക്കുക.
പൊലീസ് സ്റ്റേഷന്‍ നിങ്ങളുടെ മൊബെലില്‍' എന്നു പേരിട്ട നൂതന സാങ്കേതിക സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ തത്സമയം ഈ പുതിയ മൊബൈല്‍ ആപ് വഴി പൊലീസിനെ അറിയിക്കാനാകും. ഏതുതരം പരാതികളും നിര്‍ദേശങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിയുന്നതാണിത്. കയ്യെത്തും ദൂരത്ത് പൊലീസ് സ്റ്റേഷനെന്ന പ്രതീതി പൊതുജനത്തിന് ഇതുവഴി ലഭിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
പരാതിയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതോടൊപ്പം എളുപ്പത്തിലും അതിവേഗത്തിലും കേസുകള്‍ പൊലീസിനു മുന്നില്‍ എത്തിക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. പ്രതികളെ സമയനഷ്ടം കൂടാതെ പിടികൂടാന്‍ ആകുമെന്നതും നേട്ടമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ പുതിയ തലമുറയെ അപകടത്തിലേക്ക് നയിക്കുന്ന കംപ്യൂട്ടര്‍ ഗെയിമുകളും വെബ്‌സൈറ്റുകളും നിരീക്ഷിക്കാന്‍ ദുബായ് പൊലീസ് ഇ-പട്രോളിങ് ആരംഭിച്ചു. കുട്ടികളെ ആത്മഹത്യ, കൊലപാതകം, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ആസക്തി എന്നിവയ്ക്ക് ഇടയാക്കുന്ന കംപ്യൂട്ടര്‍ ഗെയിമുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ദുബായ് പൊലീസ് ഇലക്ട്രോണിക് നീരീക്ഷണം ഊര്‍ജിതമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ് സിഐഡി, ഐടി സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നിരീക്ഷണത്തിനാണ് തുടക്കമിട്ടത്. 'ഇന്റര്‍നെറ്റ് അപകടങ്ങളും ഇ-ഗെയിം സൈറ്റുകളും' എന്ന ശീര്‍ഷകത്തില്‍ രക്ഷിതാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്നത് തടയണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.