ധ്യാന്‍ചന്ദ് പുരസ്‌കാരം: ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് മുകുള്‍ മുഡ്ഗല്‍ അദ്ധ്യക്ഷനായ സമിതിയാണ് ബോബി അടക്കം 4…

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് മുകുള്‍ മുഡ്ഗല്‍ അദ്ധ്യക്ഷനായ സമിതിയാണ് ബോബി അടക്കം 4 പേരെ ശുപാര്‍ശ ചെയ്തത്. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് സൂചന. ഹൈജംപില്‍ ദേശീയ റെക്കോര്‍ഡിനുടമായ ബോബി, ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഖേല്‍ രത്‌ന, ദ്രോണാചാര്യ , അര്‍ജുന പുരസ്‌കാരങ്ങളും ഈയാഴ്ച പ്രഖ്യാപിക്കും. ഈ മാസം 25നാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story