'അയാളോട് എന്നെ വെറുതെ വിടാന്‍ പറയൂ': പതിനെട്ടാം വയസില്‍ ആരംഭിച്ച കരിയറിലെ തുടക്ക കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് സണ്ണി ലിയോണ്‍

പോണ്‍ സ്റ്റാറില്‍ നിന്ന് ബോളിവുഡില്‍ നിലയുറപ്പിച്ച നടിയാണ് സണ്ണി ലിയോണ്‍. കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി വെളിപ്പെടുത്തി. പതിനെട്ടാം വയസില്‍…

പോണ്‍ സ്റ്റാറില്‍ നിന്ന് ബോളിവുഡില്‍ നിലയുറപ്പിച്ച നടിയാണ് സണ്ണി ലിയോണ്‍. കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി വെളിപ്പെടുത്തി. പതിനെട്ടാം വയസില്‍ ഒരു വീഡിയോ ആല്‍ബം ചെയ്യുന്നതിനിടയ്ക്ക് ഒരു റാപ് ഗായകന്‍ ചൂഷണം ചെയ്തതെന്ന് സണ്ണി വെളിപ്പെടുത്തി.

ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. അദ്ദേഹവുമായി നിയമയുദ്ധത്തിന് തയാറല്ല. അതൊരു മ്യൂസിക് വീഡിയോ ആയിരുന്നു. കേട്ടപ്പോള്‍ മുന്‍നിര താരമാകാന്‍ കഴിയുമെന്ന വിശ്വാസവും ആദ്യത്തെ ജോലി ചെയ്യാനുള്ള ആകാംഷയും സന്തോഷവും ഉണ്ടായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസ്സായിരുന്നു. കൂടെ അഭിനയിച്ചിരുന്ന വ്യക്തി മോശമായി പെരുമാറിയതോടെ ഞാന്‍ സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടു. 'അയാളെ ഇതില്‍ നിന്നും മാറ്റിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകും. ഈ വീഡിയോയില്‍ പ്രധാന റോള്‍ ഞാനാണ്. ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ക്കാണ് നഷ്ടം. അയാളോട് എന്നെ വെറുതെ വിടാന്‍ പറയൂ' എന്ന് പറഞ്ഞു. നിങ്ങളെ മോശമായി സമീപിക്കാന്‍ വരുന്നവരോട് തിരിച്ച് പ്രതികരിക്കണമെന്നും സണ്ണി പറഞ്ഞു.

ഒരിക്കലും ഒരു നടിയാവണമെന്ന് ആഗ്രഹിച്ചിട്ടില്ല. ബിസിനസ്സ് തുടങ്ങാനായിരുന്നു താത്പര്യം. എന്നാല്‍ യഥാസ്ഥിതിക സിഖ് കുടുബത്തില്‍ ജനിച്ച എനിക്കത് അസാധ്യമായിരുന്നു. ഒരിക്കല്‍ മോഡലിങ്ങില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ പഠിക്കാനായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി.

ബോളിവുഡും അഡള്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസവും താരം വ്യക്തമാക്കി. അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും അഞ്ച് മിനിറ്റ് കൂടിയെന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും വലിയ മാറ്റമില്ല. ക്ലൈമാക്‌സ് വരെ അവസാന നിമിഷം മാറ്റിയെഴുതുന്നത് കണ്ടിട്ടുണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story