
പോലീസ് വേഷത്തില്‍ യുവതികൾ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സന്നിധാനത്തേയ്ക്ക് നീങ്ങുന്നു;ഇതിൽ ഒരാൾ കിസ് ഓഫ് ലൗ പ്രവർത്തക രഹ്ന ഫാത്തിമ
October 19, 2018പോലീസ് വേഷത്തില്‍ യുവതികളെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സന്നിധാനത്തേയ്ക്ക് നീങ്ങുന്നു;ഇതിൽ ഒരാൾ കിസ് ഓഫ് ലൗ പ്രവർത്തക രഹ്ന ഫാത്തിമയാണ് എന്നാണ് സൂചന.കനത്ത സുരക്ഷയില്‍ രണ്ട് യുവതികള്‍ സന്നിധാനത്തേക്ക് പോകുമ്ബോള്‍ തടയാന്‍ ഭക്തരും തയ്യാറായി നില്‍ക്കുകയാണ്. ഇതോടെ സന്നിധാനം വീണ്ടും സംഘര്‍ഷത്തിലേക്ക് പോവുകയാണ്.ഹൈദരാബാദിലെ യുവ വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം രഹ്നാ ഫാത്തിമയേയും മല ചവിട്ടാന്‍ അനുവദിക്കുകയായിരുന്നു. അഞ്ഞൂറോളം പോലീസാണ് ഇവരുടെ കൂടെ ഉള്ളത്.