
ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി: സുകുമാരന്‍ നായര്‍
October 20, 2018പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി. എന്‍എസ്‌എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പെരുന്ന എന്‍എസ്‌എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 105-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. എന്‍എസ്‌എസിനു ലാഭേച്ഛയില്ല. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു ‘വേണ്ടണം, വേണ്ടണം’ എന്ന നിലപാടെടുക്കുന്നത്. വിശ്വാസമെന്നതു സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28ാം നാള്‍ അമ്മ ചെവിയില്‍ ഓതി തന്നതാണു തന്റെ സംസ്‌കാരം. അതു സംരക്ഷിക്കാന്‍ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.