Begin typing your search above and press return to search.
ഷാർജയില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം
അബുദാബി: യുഎഇയിലെ പ്രമുഖ നഗരമായ ഷാർജയിലാണ് 12 ഗോഡൗണുകൾ കത്തിനശിച്ചത്. തിങ്കളാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. വെൽഡിംഗ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.
മണിക്കൂറുകളോളം തീപിടിത്തത്തിന്റെ ഭീതി നിലനിന്നു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്റെ കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.
Next Story