കേരളപ്പിറവി ദിനത്തിൽ വടക്കാഞ്ചേരി ജനമൈത്രി പോലീസ്  ബോധവൽക്കരണ പരിപാടി നടത്തി

കേരളപ്പിറവി ദിനത്തിൽ വടക്കാഞ്ചേരി ജനമൈത്രി പോലീസ് ബോധവൽക്കരണ പരിപാടി നടത്തി

November 1, 2018 0 By Editor

വടക്കാഞ്ചേരി: കേരളപ്പിറവി ദിനത്തിൽ വടക്കാഞ്ചേരി ജനമൈത്രി പോലീസ് മികവാർന്ന പരിപാടി നടത്തി ജനശ്രദ്ധയാകർഷിച്ചു. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ട്രാഫിക് ബോധവൽക്കരണം നൽകിയത്.വിദ്യാർത്ഥികളിൽ ട്രാഫിക് നിയമത്തേക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്’ പോലീസ് സ്‌റ്റേഷനിൽ വച്ച് വടക്കാഞ്ചേരി സി.ഐ: പി.എസ്സ് സുരേഷ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ സന്ദേശവും നൽകി.

റോഡ് ഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളേക്കുറിച്ചും,കാൽനടയാത്രക്കാരും, വാഹന യാത്രക്കാരും പാലിയ്ക്കേണ്ട നിയമങ്ങളേക്കുറിച്ചും എസ്സ്.ഐ. കെ.സി.രതീഷ് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളും അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.തുടർന്ന് സംസ്ഥാന പാതയിലൂടെ ഹെൽമറ്റ് ഉപയോഗിയ്ക്കാതേ പോയിരുന്ന ഇരുചക്ര വാഹനയാത്രക്കാരേ വിദ്യാർത്ഥികൾ തടഞ്ഞു നിർത്തി അവർക്ക് നിയമ വശങ്ങളേക്കുറിച്ച് പറഞ്ഞു കൊടുക്കുകയും, മധുരം നൽകി വിട്ടയയ്ക്കുകയും ചെയ്തു.

റിപ്പോർട്ട് : സിന്ദൂര നായർ