മുന്നറിയിപ്പില്ലാതെ റിബില്‍ഡ് കേരളാ ആപ്പ് പൂട്ടി സര്‍ക്കാറിന്‍റെ ക്രൂരത ;ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിതത്വത്തിൽ
ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്.…
ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്.…
ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ക്കാണ് ആപ്ലിക്കേഷന്‍ തുറക്കാനാകാത്തത്. പ്രളയം മുഖേന തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ആപ്പ് മുഖേന ശേഖരിക്കാനായി സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശിലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും വളണ്ടിയര്‍മാര്‍ക്ക് എത്താനായില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.വിവിധ ഉന്നതതല ഉദ്യേഗസ്ഥര്‍ ആപ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.