വായ്പാമേള നടത്തി

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരഹൃദയത്തിൽ 2002 ൽ രൂപികൃതമായ ബ്ലോക്ക് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായി വായ്പാമേള നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്…

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരഹൃദയത്തിൽ 2002 ൽ രൂപികൃതമായ ബ്ലോക്ക് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായി വായ്പാമേള നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് .. അജിത്ത് കുമാർ മല്ലയ്യ വായ്പ മേളയടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടകം തന്നെനിരവധി ബൃഹത് പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട് ഈ സൊസൈറ്റി .സംഘം ഡയറക്ടർ: സി.എ.ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻ്റ്: ഇ.കെ ദിവാകരൻ വായ്പാ വിതരണം നിർവ്വഹിച്ചു.5 ലക്ഷം രൂപയാണ് വ്യാപാരികൾക്ക് നൽകിയത്.ആദ്യ ദിനത്തിൽ നാലോളം വ്യാപാരികൾക്ക് വായ്പ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി: പി.എൻ.ഗോകുലൻ, സംഘം സെക്രട്ടറി: ചിത്ര ,സംഘം ഡയറക്ടർമാരായ രമാദേവി, ഹംസ, എ.എസ്സ്.വാപ്പുട്ടി, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. 100 ഓളം വ്യാപാരികൾക്ക് വായ്പ വിതരണം ചെയ്യാനാണ് സംഘത്തിൻ്റെ തീരുമാനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story