Begin typing your search above and press return to search.
മാരത്തണ്‍ കൊച്ചി വില്ലിങ്ങ്ടണ്‍ ഐലന്‍റില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും
കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സും സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2018ല്‍…
കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സും സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2018ല്‍…
കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സും സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2018ല്‍ പങ്കെടുക്കാന്‍ 4500 ഓളം പേര്‍. നവംബര്‍ 11ന് നടക്കുന്ന മാരത്തണ്‍ കൊച്ചി വില്ലിങ്ങ്ടണ്‍ ഐലന്‍റില്‍ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 4ന് ഫുള്‍ മാരത്തണ്‍, 5ന് ഹാഫ് മാരത്തണ്‍, 5.40ന് കോര്‍പ്പറേറ്റ് റിലേ, 7.30ന് ഫണ്‍ റണ്‍ എന്നിങ്ങനെയാണ് നടക്കുന്നത്.
മാരത്തണ്‍ അഞ്ചാം എഡിഷനില്‍ ഫുള്‍ മാരത്തോണില്‍ 350 പേരും, ഹാഫ് മാരത്തണില്‍ 1700 പേരും ഫണ്‍ റണ്ണില്‍ 2500 ഓളം പേരും പങ്കെടുക്കും. കേരള പോലീസില്‍ നിന്നും പ്രതിരോധ മേഖലയില്‍ നിന്നുമായി 150 ഓളം പേരും, ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്, കോഗ്നിസന്‍റ്, ബി.പി.സി.എല്‍ എന്നീ കോര്‍പ്പറേറ്റുകളില്‍ നിന്നായി 600 ഓളം പേരും രജിസ്റ്റര്‍ ചെയ്തു.
ഇത്തവണ മാരത്തണിന് ആവേശം പകരുവാന്‍ രണ്ടാം വട്ടവും 102 വയസ്സുള്ള ഇ.പി പരമേശ്വരനുമുണ്ട്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണന്‍, നഗ്ന പാദരായി ഓടുന്ന ഒരു കൂട്ടം റണ്ണേഴ്സും, സ്കൂള്‍ കുട്ടികളില്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ അടങ്ങുന്ന 200 ഓളം പേരും ഉണ്ടാകും.
മാരത്തണ്‍ എക്സ്പൊ നവംബര്‍ 10 ശനിയാഴ്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കായി ഓണ്‍-ദി-സ്പ്പോട് രജിസ്റ്റ്ട്രേഷനും അധികൃധര്‍ ഒരുക്കിയിട്ടുണ്ട്.
Next Story