
വടക്കാഞ്ചേരി പോലീസ് സ്റേഷനു മുന്നിൽ നാമജപ പ്രതിഷേധം
November 19, 2018വടക്കാഞ്ചേരി: ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് സ്റേഷനു മുന്നിൽ അർദ്ധരാത്രിയിൽ പ്രതിഷേധിച്ചു. നിരവധി അയ്യപ്പഭക്തർ നാമജപത്തോടെ പ്രതിഷേധത്തിൽ കണ്ണികളായി അർദ്ധരാത്രിയിൽ തുടങ്ങിയ പ്രതിഷേധം കാലത്ത് ആറു മണി വരേ നീണ്ടു.