ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍

November 21, 2018 0 By Editor

ജമ്മു; ജമ്മുകാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചു വിട്ടു. മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമസഭ പിരിച്ച്‌ വിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.പുതിയ രാഷട്രീയ നീക്കത്തിന്റെ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പിഡിപിയുമായി ചേര്‍ന്ന് സര്ക്കാരുണ്ടാക്കാനുള്ള നീക്കം നടത്തുന്നുവെന്ന് അഭ്യൂഹം നേരത്തെ പരന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇതുനിഷേധിക്കുകയും ചെയ്തിരുന്നു.സംസ്ഥാനം ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ഡിസംബര്‍ 19 ന് ആറുമാസക്കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഗവര്‍ണര്‍ ഭരണം നീട്ടാനാവില്ല