
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ അനാവശ്യ തിടുക്കമെന്ന് ശശി തരൂര്‍
November 23, 2018ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റേത് ശരിയായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിടുക്കപ്പെട്ട് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഭാഗത്ത് തെറ്റുണ്ടെന്നും തരൂര്‍ കുറ്റപ്പെടുത്തി.
ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി നിലപാട് ശരിയല്ലെന്നും പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും തരൂര്‍ കൂട്ടിത്തേര്‍ത്തു.