
പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം
November 23, 2018കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം. ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപമുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചതായും വിവരമുണ്ട്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെടിവയ്പും തുടര്‍ന്ന് ബോംബ്‌സ്‌ഫോടനവും ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.