
ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്
November 24, 2018ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്. ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്.
അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർട്ട് ഇന്നലെ കോടതിയിൽ നൽകി. സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.