നിർദ്ധനാരായ യുവതി യുവാക്കൾക്ക് സമൂഹവിവാഹം നടത്താനൊരുങ്ങി കാരുണ്യ സ്പർശം വാട്ട്സപ്പ് കൂട്ടായ്മ

November 27, 2018 0 By Editor

വടക്കാഞ്ചേരി: ഒട്ടേറെ മഹനീയ പ്രവർത്തനങ്ങൾ ചെയ്ത് ജനമനം കീഴടക്കിയ പഴയന്നൂർ മേഖലയിലെ കാരുണ്യ സ്പർശം വാട്ട്സപ്പ് കൂട്ടായ്മ വീണ്ടുമൊരു സന്നദ്ധ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നു. ഒരു കൈ സഹായമില്ലാതെ നിർദ്ധനാരായ കുടുംബങ്ങളിലെ യുവതി യുവാക്കൾക്ക് സമൂഹവിവാഹം നടത്തി കൊടുക്കുവാൻ തയ്യാറെടുത്തിരിയ്ക്കുകയാണ് ഈ വാട്ട്സപ്പ് കൂട്ടായ്മ. ജനോപകാരപ്രദമായ ഒട്ടനവധി സേവന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ ചെയ്തു തീർത്തു കാരുണ്യ സ്പർശം വാട്ട്സപ്പ് കൂട്ടായ്മ. കഴിഞ്ഞ ദിവസം ശാരീരികമായ വെല്ലുവിളി നേരിടുന്നതും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകി കൊണ്ടായിരുന്നു കാരുണ്യസ്പർശം വാട്ട്സപ്പ് കൂട്ടായ്മയുടെ സേവന പ്രവർത്തനം. കൊണ്ടാഴിയിലുള്ള ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണപ്പൊതികൾ നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് ഈ കൂട്ടായ്മ. 500 ഭക്ഷണ കിറ്റുകളാണ് സ്കൂളിൽ വിതരണം ചെയ്തത്. ഓട്ടിസം, സെറിബ്രൽസ്, പാർസി, അന്ധത, പഠന വൈകല്ല്യം എന്നിവ ബാധിച്ച കുട്ടികളാണ് ഇവിടേയുള്ളത്. ഇവിടെയുള്ള അധ്യാപകർ ഏറേ ആൽമാർത്ഥതയോടേയാണ് പ്രവർത്തിക്കുന്നത്‌. സമൂഹ വിവാഹത്തിന് അപേക്ഷ കൊടുക്കുന്നവർക്ക് 9744594915 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Report: Sindoora Nair