സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ സത്യമായപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നു രജനികാന്ത് ; ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ബാഷയെന്നും സൂപ്പർസ്റ്റാർ

സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ സത്യമായപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നു രജനികാന്ത്, രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്,യന്തിരൻ 2 വിന്റെ പ്രൊമോഷൻ ഭാഗമായി സീ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം മനസ്സ് തുറന്നതു.സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ സത്യമാകുമ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.കൂടാതെ തന്നെ ലളിതമായ ജീവിതം നയിക്കുന്ന സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്നും കാരണം ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം എന്നും ചോദിക്കുന്നു.കൂടാതെ താൻ ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ബാഷയാണ്. അതുകഴിഞ്ഞാല്‍ ശങ്കറിന്റെ 2.0 എന്ന സിനിമയാണെന്നും അദ്ദേഹം പറയുന്നു .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story