ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍
യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്. ഇതോടെ,…

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്. ഇതോടെ, ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ശനിയാഴ്ച മുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാവും.
തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക്. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകള്‍ റസ്‌റ്റോറന്റുകളില്‍നിന്ന് ഓര്‍ഡറിന്റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍.