Begin typing your search above and press return to search.
കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിൽ' 1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില
നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി. 1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ ABS (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഈ ശ്രേണിയില്‍ എബിഎസ് ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനി കൂടിയാണ് കെടിഎം ഡ്യൂക്ക്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ഇന്ത്യയിൽ എ ബി എസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. രാജ്യത്ത് 125 നിരയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125.
Next Story