യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ…

യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം ലഭ്യമാകുന്നതാണ്.തിങ്കളാഴ്ച കാലത്താണ് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും നവംബര്‍ 30 വരെ അറിയിപ്പൊന്നും വന്നില്ല. ഇതോടെയാണ് പൊതുമാപ്പ് കാലാവധി തീര്‍ന്നുവെന്ന അനുമാനത്തില്‍ ഇരിക്കെയാണ് കാലാവധി നീട്ടുന്നതായി അറിയിപ്പ് വന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story