2019 ൽ ഈ കാറുകള്‍ക്ക് വില കൂടും
2019 ജനുവരി 1 മുതല്‍ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും വിലവര്‍ദ്ധിപ്പിക്കാന്‍ പല പ്രമുഖ കമ്പനികളും ഒരുങ്ങുന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യമിടിവുമൊക്കെയാണ് കമ്പനികള്‍ വിലവര്‍ദ്ധനയ്ക്ക് കാരണമായി…

2019 ജനുവരി 1 മുതല്‍ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും വിലവര്‍ദ്ധിപ്പിക്കാന്‍ പല പ്രമുഖ കമ്പനികളും ഒരുങ്ങുന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യമിടിവുമൊക്കെയാണ് കമ്പനികള്‍ വിലവര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കും. ടോയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ധിപ്പിക്കും. ഫോര്‍ഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.