തിരിച്ചുവരുമെന്ന് യു.എ.ഇ.യിൽനിന്ന് മുങ്ങിയ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ഉടമ
ഷാർജ: ബാധ്യതകൾ ബാക്കിയാക്കിയും ജീവനക്കാരെയും വിതരണക്കാരെയും പെരുവഴിയിലാക്കിയും സ്ഥലംവിട്ട ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി തിരിച്ചെത്തുമെന്ന് സൂചന,യു.എ.ഇ.യിലും കേരളത്തിലുമായി ഇരുപതിലേറെ ശാഖകളുള്ള അൽ മനാമ ഹൈപ്പർ…

ഷാർജ: ബാധ്യതകൾ ബാക്കിയാക്കിയും ജീവനക്കാരെയും വിതരണക്കാരെയും പെരുവഴിയിലാക്കിയും സ്ഥലംവിട്ട ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി തിരിച്ചെത്തുമെന്ന് സൂചന,യു.എ.ഇ.യിലും കേരളത്തിലുമായി ഇരുപതിലേറെ ശാഖകളുള്ള അൽ മനാമ ഹൈപ്പർ മാർക്കറ്റ് ഉടമ കൊല്ലം സ്വദേശി അബ്ദുൾഖാദർ ഷബീറാണ് ആരെയും പറ്റിച്ചിട്ടില്ലെന്നും വൈകാതെ തിരിച്ചുവരുമെന്നും വാട്‌സാപ്പ് ശബ്ദസന്ദേശത്തിൽ അറിയിച്ചത്.മാസങ്ങൾക്കുമുമ്പ് സ്ഥലംവിട്ട ഷബീർ കാനഡയിലേക്ക് കുടിയേറിയെന്ന് സാധനങ്ങൾ നൽകിയ വകയിൽ വൻതുക കിട്ടാനുള്ള മൊത്തവിതരണക്കാർ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ എവിടെയാണെന്ന് സന്ദേശത്തിൽ പറയാതിരുന്ന ഇയാൾ രണ്ടാഴ്ചയ്ക്കകം സ്ഥലം വെളിപ്പെടുത്തുമെന്നും പറയുന്നുണ്ട്.അൽ മനാമയുടെ പേരിൽ 21 ചെറുതും വലുതുമായ സൂപ്പർമാർക്കറ്റുകളായിരുന്നു യു.എ.ഇ.യിൽ പ്രവർത്തിച്ചിരുന്നത്.