
എല്ലാ വേഷങ്ങളും അഴിച്ചു വെച്ച് ഗീഥാ സലാം യാത്രയായി
December 19, 2018പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് നാലു മണിയോടെയായിരുന്നു അന്ത്യം. കൊല്ലം ഓച്ചിറ സ്വദേശിയാണ്.ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ എണ്‍പതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്സിൽ അഞ്ചു വർഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്.ഭാര്യ: റഹ്മാബീവി. മക്കൾ: ഹഹീർ, ഷാൻ