യുവതി പ്രവേശനത്തില്‍ ബിജെപിയുടെ വ്യാപക പ്രതിഷേധം;നാളെ ഹർത്താൽ

January 2, 2019 0 By Editor

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുകയാണ്.കോഴിക്കോട്ടു പ്രതിഷേധം വലിയ രീതിയിൽ തുടരുകയാണ്,

വടക്കാഞ്ചേരിയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു . നഗരഹൃദയം പ്രതിഷേധക്കടലാക്കി ശബരിമല കർമ്മസമിതി പ്രവർത്തകർ. കടകളെല്ലാം അടപ്പിക്കുകയും, അടിച്ചു തകർക്കുകയും ചെയ്തു .നഗരഹൃദയത്തിൽ വൻ ജനപങ്കാളിത്തത്തോടെ ജാഥയും നടന്നു.വാഹന ഗതാഗതവും സ്തംഭിച്ചു.നഗരഹൃദയത്തിൽ നിരവധി പോലീസുകാർ തമ്പടിച്ചിട്ടുണ്ട്.

നെയ്യാറ്റിൻക്കരയിൽ ആലുംമുട്ടിൽ റോഡ് ഉപരോധം നടന്നു. കർമസമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് റോഡ് ഉപരോധിച്ചത്. കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്.കലൂർ മുതൽ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് നാളെ ഹര്‍ത്താല്‍ ഹിന്ദു പരിഷത്ത് ആഹ്വനം ചെയ്തു,