
വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
May 2, 2018കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി ജോത്സ്‌നക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ ദിവസങ്ങളില്‍ മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചു. മെയ് ഏഴ്, എട്ട് തീയതികളില്‍ അട്ടപ്പാടിയില്‍ നിന്നും വരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.