ശബരിമലയില്‍ കയറിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി ; ഇത് സംബന്ധിച്ചുള്ള നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കെെമാറി
ന്യൂഡല്‍ഹി: ശബരിമലയില്‍ കയറിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. ഇതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.എ.എ) അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കെെമാറി.
ശബരിമലയില്‍ കയറിയ യുവതികളുടെ ചരിത്രം കൃത്യമായി പരിശോധിക്കണം. അവര്‍ക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനങ്ങളും പരിശോധിച്ചാല്‍ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവ് ലഭിക്കും. തിരിച്ചറിയപ്പെടാത്ത രീതിയാണ് അവര്‍ വസ്ത്രധാരണം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മാറ്റിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറും മാവോയിസ്റ്റ് തമ്മിലുള്ള ആവിശുദ്ധ ബന്ധമാണ് കാണിക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
ദര്‍ശനം നടത്തിയ യുവതികള്‍ ഭക്തരല്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് സുരക്ഷയൊരുക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ ദര്‍ശനത്തിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ അക്രമം കൊണ്ടാണ് നേരിടുന്നത്. സംസ്ഥാനത്ത് കലുഷിതമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ശബരിമല ദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്ത് കൊണ്ടുവരാന്‍ എന്‍.എ.എ അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും മുരളീധരന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.