മദർ ഓഫ് ദി നേഷൻ മേളക്ക് അബുദാബിയിൽ മാർച്ച് 12 മുതൽ തുടക്കമാവും
ജനറൽ വുമൺസ് യൂണിയൻ ചെയർവുമൺ ശൈഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേള 12 ദിവസം നീണ്ട് നിൽക്കും. മാർച്ച്…
ജനറൽ വുമൺസ് യൂണിയൻ ചെയർവുമൺ ശൈഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേള 12 ദിവസം നീണ്ട് നിൽക്കും. മാർച്ച്…
ജനറൽ വുമൺസ് യൂണിയൻ ചെയർവുമൺ ശൈഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേള 12 ദിവസം നീണ്ട് നിൽക്കും. മാർച്ച് 14 മുതൽ 21 വരെ നടക്കുന്ന ലോക സ്പെഷ്യൽ ഒളിമ്പിസ്കുമായി ചേർന്ന് നിരവധി പ്രത്യേകതയോടെയാണ് ഇത്തവണ മദർ ഓഫ് ദി നേഷൻ മേള നടക്കുക. ഇതോടെ 192 രാജ്യങ്ങളിൽ നിന്നുള്ള 7500 ഓളം നിശ്ചയദാർഢ്യക്കാരായ കായിക താരങ്ങൾ അണിനിരക്കുന്ന മേളകൂടിയാവും മദർ ഓഫ് ദി നേഷൻ. ശാക്തീകരണം, സംരക്ഷണം, സഹകരണം, സുസ്ഥിരത തുടങ്ങി ശൈഖ ഫാത്തിമ മുറുകെപ്പിടിച്ച് മൂല്യങ്ങൾ പ്രതിഫലിക്കുന്ന പരിപാടികളാണ് മേളയിൽ സംഘടിപ്പിക്കുക. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളും മേളക്ക് മാറ്റ് കൂട്ടും. അബുദാബി കോർണിഷിൽ കിലോമീറ്ററുകൾ നീളുന്ന ആഘോഷ നഗരിയിൽ മാതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത പങ്ക് വെക്കുന്ന പ്രത്യേക കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായി ശിൽപശാലകൾ, നൃത്ത സംഗീത പരിപാടികൾ എന്നിവയെല്ലാം സംഘടിപ്പിക്കും. സ്പെഷ്യൽ ഒളിമ്പിക്സിനായി പ്രത്യേകം തയ്യാറാക്കിയ വേദിയിലും മദർ ഓഫ് നേഷൻ പരിപാടികൾ അരങ്ങേറും. നിരവധി ഇൻഡോർ കായിക ഇനങ്ങൾക്ക് പുറമെ ഇ ഗെയിമുകളും ഇവിടെ നടക്കും. മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന സർക്യു ഡു സൊലൈൽ എന്ന ലോകപ്രശസ്ത സർക്കസ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങൾ മേളയുടെ ഭാഗമാവുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്